സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 6 ഐടിബിപി സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Share Now

കശ്മീർ: 30-ലധികം സുരക്ഷാ ഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. 6 ഐടിബിപി ജവാൻകാർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പഹൽഗാമിലെ ചന്ദൻവാരിക്ക് സമീപം ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. വാഹനം റോഡിലൂടെ മറിഞ്ഞ് നദീതടത്തിലേക്ക് വീഴുകയായിരുന്നു. അമർനാഥ് യാത്രയ്ക്കായി നിയോഗിച്ച ജവാന്മാർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയാണ് അപകടം.

’39 ഉദ്യോഗസ്ഥരുമായി (ITBP-ൽ നിന്ന് 37, ജമ്മു-കശ്മീർ പോലീസിൽ നിന്ന് 2 പേർ) സഞ്ചരിച്ച ഒരു സിവിൽ ബസ് അപകടത്തിൽപ്പെട്ടു. സൈനികർ ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോവുകയായിരുന്നു. അനന്ത്നാഗ് ജില്ലയിലെ ചന്ദൻവാരി പഹൽഗാമിന് സമീപമുണ്ടായ വാഹനാപകടത്തിൽ ആറ് ഐടിബിപി ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ചികിൽസയ്ക്കായി ശ്രീനഗറിലെ ആർമി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ അറിയിക്കും’, ITBP പറഞ്ഞു.