മങ്കിപോക്സ് പിടിപ്പെടാനുള്ള കാരണം അതായിരുന്നു; തുറന്ന് പറഞ്ഞ് യുവതി

Share Now

ഈ മാസം ആദ്യം അമേരിക്ക മങ്കിപോക്സിനെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.
മങ്കിപോക്സ് പ്രാഥമികമായി ബാധിക്കുന്നത് സ്വവർഗാനുരാഗികളെയും ബൈസെക്ഷ്വൽ പുരുഷന്മാരെയും ആണെന്ന് NYU ജീവശാസ്ത്രജ്ഞനായ ജോസഫ് ഓസ്മണ്ട്‌സൺ വ്യക്തമാക്കി.

ജോർജിയയിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച ഒരു യുവതി തനിക്ക് രോഗം പിടിപെട്ടതിന്റെ കഥ ടിക് ടോക്കിൽ പങ്കുവച്ചത് ഇപ്പോൾ വൈറലായിരിക്കുകയാണ്. മങ്കിപോക്സിനെ കുറിച്ചുള്ള തെറ്റായ സന്ദേശങ്ങൾ ആരും വിശ്വാസിക്കരുതെന്ന് 20കാരിയായ കാമിൽ സീറ്റൺ പറഞ്ഞു. തനിക്ക് ലൈംഗിക ബന്ധത്തിലൂടെ അല്ല വൈറസ് ബാധിച്ചതെന്നും അവർ പറഞ്ഞു.

ഒരു ഗ്യാസ് സ്റ്റേഷഷിനിൽ അറ്റന്ററായി ജോലി ചെയ്തു വരികയാണെന്നും ജോലിക്കിടെ പണം കൈകാര്യം ചെയ്യുന്നതിനിടയിലാണ് വൈറസ് ബാധിച്ചതെന്നാണ് വിശ്വസിക്കുന്നതെന്നും യുവതി പറഞ്ഞു.
ടിക് ടോക്കിൽ ഒരു ദശലക്ഷത്തിലധികം കാഴ്ച്ചക്കാരാണ് യുവതി പങ്കുവച്ച വീഡിയോ കണ്ടത്.

ഈ വൈറസ് ബാധിക്കാനുള്ള ഒരേയൊരു മാർഗ്ഗം ലൈംഗികതയല്ലെന്ന് നിങ്ങളോട് വീണ്ടും പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ജോർജിയ ഈ വെെറസ് ബാധിച്ച ആദ്യത്തെ സ്ത്രീ ഞാനാണ്… യുവതി പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം, മങ്കിപോക്സിനെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് അവബോധം വളർത്തിയതിന് യുവതിയ്ക്ക് നന്ദി പറഞ്ഞ് നിരവധി ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. 

എനിക്കൊരു മുന്ന് വയസുള്ള മകളുണ്ട്. ​രോ​ഗം ബാധിച്ച സമയം കുടുംബാംഗങ്ങളുടെ പരിചരണത്തിൽ രണ്ടാഴ്ചയിലധികം മുറിയിൽ ഒറ്റപ്പെട്ടു. രണ്ടാഴ്ച്ച കൊണ്ട് രോ​ഗം ഭേദമായെന്നും ജോലിയിൽ തിരിച്ചു കയറിയെന്നും ഇപ്പോൾ ആരോ​ഗ്യവതിയാണെന്നും യുവതി വീഡിയോയിൽ പറഞ്ഞു. ഇങ്ങനെയൊരു വീഡിയോ പങ്കുവച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് ഒരാൾ കമന്റ് ചെയ്തു. നിങ്ങൾ പങ്കുവച്ച ഈ വീഡിയോ സമൂഹത്തിന് വിലപ്പെട്ടതാണെന്നും മറ്റൊരാളും കമന്റ് ചെയ്തു.