മോഹ വിലയില്‍ ടാറ്റയുടെ ടിയാഗോ! കരുത്തോടെ മുന്നേറി ടാറ്റ

Share Now

മുംബൈ: കോംപാക്ട് ഹാച്ച്ബാക്കായ ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. XT (O) എന്നറിയപ്പെടുന്ന ഈ മോഡലിന്റെ എക്സ്ഷോറൂം വില 5.48 ലക്ഷം രൂപയാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ മാത്രം ലഭ്യമാകുന്ന പുതിയ XT (O) പതിപ്പ് ടിയാഗോയുടെ XE ബേസ് വേരിയന്റിനും XT വേരിയന്റിനും ഇടയിലാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.

പുതിയ XT (O) മോഡലിന് XT മോഡലിനേക്കാൾ 15,000 രൂപയും XE മോഡലിനേക്കാൾ 47,900 രൂപയുമാണ് അധിക വില. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം വിപണി പഴയസ്ഥിതിയിലേക്ക് വരുമ്പോൾ കൂടുതൽ വില്പന നേടാൻ ഈ തീരുമാനം കമ്പനിയെ സഹായിച്ചേക്കും.

ടിയാഗോ XE മോഡലുമായി താരതമ്യപ്പെടുത്തുപ്പോൾ XT (O) മോഡലിന് 14 ഇഞ്ച് സ്റ്റീൽ റിംസ്, ബോഡി കളർ ഡോർ ഹാൻഡിലുകൾ, എൽഇഡി ടോൺ ഇൻഡിക്കേറ്ററുകളുള്ള ഒആർവിഎം, വീൽ ക്യാപ്പുകൾ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *