ലോകമെങ്ങും ഇലോണ്‍ മസകിന്റെ ഇന്റര്‍നെറ്റ്‌

Share Now

ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്ക് ഓഗസ്‌റ്റോടെ ലോകത്താകമാനം ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇതിനോടകം 1,500ലധികം സാറ്റലൈറ്റുകള്‍ കമ്ബനി വിക്ഷേപിച്ചിട്ടുണ്ട്.

500നും ആയിരം കോടി ഡോളറിനുമിടയിലാണ്‌ ഇതിനായി നിക്ഷേപം നടത്തിയിട്ടുള്ളത്. പരിപാലനചിലാായി 200കോടി ഡോളറിലധികം ചിലവാകും. നിലവില്‍ 69,000 സജീവ വരിക്കാരാണ് ഉള്ളതെന്നും 12 മാസത്തിനകം അഞ്ചുലക്ഷമായി വര്‍ധിപ്പിക്കുമെന്നും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മസ്‌ക് പറഞ്ഞു. ഇതിനായി വിവിധ രാജ്യങ്ങളുമായി കരാറിലെത്തിയിട്ടുണ്ട്. സാമ്ബ്രദായിക ഫൈബര്‍, വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ എത്താത്തിടത്തുപോലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *